പാലാ : വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.
വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം വളരെ വിപുലമായ ചടങ്ങുകളോടെ നടത്തുകയുണ്ടായി. കേണൽ കെ എൻ വി ആചാര്യയുടെ നേതൃത്വത്തിൽ പരം വീർ ചക്ര ജേതാവ് മേജർ രാമസ്വാമി പരമേശ്വരന്റെ സ്മാരകത്തിൽ കുട്ടികൾ പുഷ്പാർച്ചന നടത്തുകയുണ്ടായി. തുടർന്ന് സെൻറ് ജോസഫ്സ് യു പി സ്കൂളിലെ കുട്ടികൾ അണിയിച്ചൊരുക്കിയ ദേശസ്നേഹം തുളുമ്പുന്ന തെരുവ് നാടകം പൊതുജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുകയുണ്ടായി. ദേശീയാവബോധം കുട്ടികളിൽ എന്ന വിഷയത്തെക്കുറിച്ച് കുട്ടികൾ സംസാരിച്ചത് വളരെ ശ്രദ്ധേയമായ കാര്യമായി മാറി. തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ എസ് എച്ച് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു.
Advertisements

