പാലാ നഗരസഭാ പരിധിയില്‍ ഇന്ന് മുതല്‍ ഗതാഗത ക്രമീകരണങ്ങൾ : ക്രമീകരണം ഏർപ്പെടുത്തിയത് പാലാ നഗരസഭ 

പാലാ : നഗരസഭാ പരിധിയില്‍ ഇന്ന് മുതല്‍ ഏർപ്പെടുത്തിയ ട്രാഫിക് ക്രമീകരണങ്ങള്‍ ഇപ്രകാരം

Advertisements

പാലാ നഗരസഭാ പരിധിയില്‍ ഇന്ന് മുതല്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രധാന തീരുമാനങ്ങള്‍

* സ്‌കൂള്‍ വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും ഫിറ്റ്‌നസ് ഉറപ്പുവരുത്തും

* സ്‌കൂളുകള്‍ക്ക് മുൻപില്‍ സീബ്രാ ലൈനുകള്‍ വരയ്ക്കും

* സബ് ജയിലിന് സമീപം ബി.എസ്.എൻ.എല്‍. ഓഫീസിന്റെ എതിർവശത്തായി റോഡിന്റെ

ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നത് ഒഴിവാക്കും

* നഗരപരിധിയില്‍ 12 നിരീക്ഷണ ക്യാമറകള്‍കൂടി സ്ഥാപിച്ച്‌ നഗരസുരക്ഷ ഉറപ്പാക്കും

* നഗരപരിധിയില്‍ ഗതാഗത തടസം ഉണ്ടാക്കുന്ന വിധത്തില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന

പെട്ടിക്കടകള്‍ നീക്കം ചെയ്യും

* മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ 3.30 മുതല്‍ പൊലീസിനെ നിയോഗിക്കും

* താലൂക്ക്‌ ഹോസ്പിറ്റല്‍ റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതുകൊണ്ട് ഗതാഗത തടസം ഉണ്ടാകുന്നതിനാല്‍ ഈ റോഡിലെ വാഹന പാർക്കിംഗ് ഒരു സൈഡില്‍ മാത്രമാക്കും

* അപകടകരമായ രീതിയില്‍ താഴ്ന്ന് കിടക്കുന്ന കേബിളുകളും ഇലക്‌ട്രിക് ലൈനുകളും പോസ്റ്റുകളും അടിയന്തരമായി നീക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും

* ടി.ബി.റോഡ് ബ്ലൂമൂണ്‍ റോഡില്‍ ഒരു സമയത്ത് 3 ഓട്ടോറിക്ഷകള്‍ മാത്രം പാർക്ക് ചെയ്യണം.

* ടൗണ്‍ ബസ് സ്റ്റാന്റിന്റെ മുൻവശത്ത് ഓട്ടോറിക്ഷകള്‍ പാർക്ക് ചെയ്യാൻ പാടില്ല

* എല്ലാ ഓട്ടോറിക്ഷാ ഡ്രൈവർമാരും നിർബന്ധമായും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് ധരിച്ചിരിക്കണം

* കുരിശുപള്ളി കവല മുതല്‍ റിവർ വ്യൂ റോഡ് ജംഗ്ഷൻ വരെ റോഡിന്റെ ഇടതുവശത്ത് മാത്രമേ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടുള്ളൂ

* സെന്റ്‌ മേരീസ് സ്‌കൂള്‍ കവല മുതല്‍ കുരിശുപള്ളി കവല വരെ റോഡിന്റെ ഇടതുവശത്ത് മാത്രമേ വാഹനങ്ങള്‍ പാർക്ക് ചെയ്യാവൂ.

Hot Topics

Related Articles