പാലാ : മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാലാ കൊല്ലപ്പള്ളിയിലുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് മരിച്ചത്. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു.
പലാ -തെടുപുഴ റൂടിൻ കൊല്ലപ്പള്ളിക്ക് സമീപം ആറാം മൈലിൽ പുലർച്ചെയായിരുന്നു അപകടം. മലയാറ്റൂർ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു സംഘം. തിർത്ഥാടകർ പാലാ മുണ്ട് പലത്തുള്ള ബന്ധുവിട്ടിലേക്ക് പോവുകയായിരുന്നു. ഈ സമയം എതിർ ദിശയിൽ നിന്നെത്തിയ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ നിശേഷം തകർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കാറിൽ നിന്ന് പുറത്ത് എടുത്തത്. വിൽഫ്രഡിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പാലാ എസ്.എച്ച്. ഒ ഇൻസ്പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.