പാലാ ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ അക്രമം:സംഭവത്തിൽ ഒന്നടങ്കം പ്രതിഷേധിച്ചു ആശുപത്രി ജീവനക്കാർ

കോട്ടയം :പാലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ലഹരിയിൽ എത്തിയ കാസർഗോഡ് സ്വദേശി ബിനോയ് എന്നയാൾ ഡ്യൂട്ടി ഡോക്ടറെയും സുരക്ഷ ജീവനക്കാരെയും അത്യാഹിത വിഭാഗത്തിൽ എത്തി മർദ്ദിച്ചു.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഇയാൾപാലായിൽ കെട്ടിട നിർമ്മാണ സൈറ്റിലെ തൊഴിലാളി ആയിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ തലയ്ക്ക് പരിക്ക് പറ്റി ആശുപത്രിയിൽ എത്തുകയും ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ആശുപത്രി അധികൃതർ പറഞ്ഞുവിടുകയും ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ ബിനോയ് അദ്ദേഹഹിത വിഭാഗത്തിൽ എത്തുകയും സുരക്ഷാ ജീവനക്കാരെ അസഭ്യം പറഞ്ഞ കയ്യേറ്റം നടത്തുകയുമായിരുന്നു.കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ അരുൺ, സെക്യൂരിറ്റി ജീവനക്കാരൻ ജിമ്മി എന്നിവർക്കാണ് പരിക്കേറ്റത്.

Advertisements

സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ പ്രതിഷേധ യോഗം നടത്തി.ജനറൽ ആശുപത്രി അങ്കണത്തിലാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ ചികിത്സ മുടങ്ങാതെയാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.
ആശുപത്രിയിൽ അടിയന്തിരമായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അക്രമി ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇയാൾ മാനസിക പ്രശ്നമുള്ള ആളാണോ അതോ മയക്കുമരുന്നിന് അടിമയാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Hot Topics

Related Articles