പാലക്കാട് നിന്ന് മൂകാംബിക ക്ഷേത്രത്തിലേക്ക് മിന്നൽ സർവീസുമായി കെഎസ്ആർടിസി

പാലക്കാട് നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് മിന്നല്‍ സൂപ്പർ ഡീലക്സ് സർവ്വീസ് ആരംഭിച്ച്‌ കെഎസ്‌ആർടിസി. ഈ മാസം ഇരുപത്തേഴാം തീയതിമുതലാണ് സർവീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് പാലക്കാട് സ്റ്റേഷനില്‍ നിന്നും സർവീസ് ആരംഭിക്കുക.

Advertisements

പാലക്കാട്, മണ്ണാർക്കാട്, പെരിന്തല്‍മണ്ണ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗലാപുരം, ഉടുപ്പി, കുന്താപുരം വഴിയാണ് സർവീസ്. കൂടുതല്‍ വിവരങ്ങള്‍ കെ എസ് ആർ ടി സി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

Hot Topics

Related Articles