പാലക്കാട്: മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ മുക്കാൽ കോടിയോളം ചെലവായതായി സർക്കാർ. ഇതിനിടെ മലയിൽ കുടുങ്ങിയ ബാബുവിന്റെ കൃത്യ സമയത്ത് കൈമാറാത്തതിന് ജില്ലാ ഫോറസ്റ്റ് ഓഫിസർക്ക് അഗ്നിരക്ഷാ വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. എന്തുകൊണ്ട് വിവരം അറിയിക്കാൻ വൈകിയെന്ന് അറിയിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ, മലമ്പുഴയിൽ പാറയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷിക്കാൻ മുക്കാൽ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്.കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ, വ്യോമസേനാ ഹെലികോപ്റ്റർ, കരസേനാ , മറ്റ് രക്ഷാപ്രവർത്തകർ എന്നിവർക്ക് മാത്രം നൽകിയത് അരക്കോടി രൂപയാണ്.
മലമ്ബുഴ ചെറാട് കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ പുറത്തെത്തിക്കാൻ സംസ്ഥാന ഖജനാവിൽ നിന്ന് മുക്കാൽ കോടിയോളം ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രാഥമിക കണക്ക്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവർത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു രവീട്ടിലെത്തിയപ്പോൾ സംസ്ഥാനം ചെലവിട്ടത് മുക്കാൽ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നൽകുന്ന പ്രാഥമിക കണക്ക്.
ബില്ലുകൾ ഇനിയും കിട്ടാനുണ്ട് എന്നതിനാൽ തുക ഇനിയും കൂടാനാണ് സാധ്യത. ബാബു കുടുങ്ങിയത് മുതൽ രക്ഷാ പ്രവർത്തനത്തിനായി പ്രാദേശിക സംവിധാനങ്ങൾ മുതൽ ഏറ്റവും ഒടുവിൽ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു.
ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാർഡ്. കരസേന എന്നിവരുടെ സേവനം തേടി. എൻഡിആർഎഫും രക്ഷാ ദൗത്യത്തിന് മുന്നിലുണ്ടായിരുന്നു. പിന്നാലെയെത്തിയ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന് രണ്ടു ലക്ഷം രൂപയായിരുന്നു മണിക്കൂറിന് ചെലവ്.
വ്യോമസേനാ ഹെലികോപ്റ്ററിനും ലക്ഷം കടന്നു മണിക്കൂർ ചെലവ്. കരസേനയുടെതുൾപ്പടെയുള്ള ദൗത്യ സംഘങ്ങൾക്ക് ചെലവ് പതിനഞ്ച് ലക്ഷത്തിലേറെ. എൻഡിആർഎഫ്, ലോക്കൽ ഗതാഗത സൗകര്യങ്ങൾ, മറ്റ് അനുബന്ധ ചെലവ് ഉൾപ്പടെ മുപ്പത് ലക്ഷത്തിലേറെ ചെവലായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ചെലവായിട്ടുള്ള ബില്ല് പൂർണ്ണമായി ലഭിക്കാൻ രണ്ടു ദിവസമെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. എന്തായാലും 75 ലക്ഷത്തിൽ കുറയാത്ത തുക ബാബുവിനെ വീട്ടിലെത്തിക്കാൻ പൊതു ഖജനാവ് ചെലവിട്ടെന്നാണ് പ്രാഥമിക കണക്ക്.