ഇരട്ട കൊലപാതകം ; പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ച വരെ  നീട്ടി

പാലക്കാട്: കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ അടുത്ത ഞായറാഴ്ച വരെ  നീട്ടി. പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യം തന്നെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ സുഹൃത്ത് രമേശ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

Advertisements

നേരത്തെ ഏപ്രില്‍ ഇരുപതാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് നാല് ദിവസത്തേക്ക് കൂടി തുടരാനാണ് തീരൂമാനം. ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല. ഇരുചക്രവാഹനങ്ങളുടെ പുറകില്‍ സ്ത്രീകള്‍ അല്ലാത്തവര്‍ പോകുന്നതിനും നിയന്ത്രണം ഉണ്ട്. ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സഞ്ജിതിന് നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി സുഹൃത്തായ രമേശിനോട് അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സുബൈര്‍ ആയിരിക്കുമെന്നും അതിന് പകരം വീട്ടണമെന്നും സഞ്ജിത് രമേശിനോട് ആവശ്യപ്പെട്ടിരുന്നു.

Hot Topics

Related Articles