“വെള്ളാപ്പള്ളിയുടെ പ്രസംഗം ഗൗരവത്തിലെടുക്കുന്നില്ല; മൗനം വിദ്വാന് ഭൂഷണം എന്നത് ഈ കാര്യത്തിൽ വളരെ ശരിയാണ്”; പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: വെള്ളാപ്പള്ളി നടേശൻ ഇടക്കിടെ ഓരോന്ന് പറയുന്നതുകൊണ്ട് അദ്ദേഹത്തിൻ്റെ പ്രസംഗം ഗൗരവത്തിലെടുക്കുന്നില്ലെന്ന് പാണക്കാട് സാദിഖലി തങ്ങൾ. അതൊന്നും ജനങ്ങൾ ഏറ്റെടുക്കില്ല. കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷം സൗഹൃദത്തിൻ്റെ അന്തരീക്ഷമാണ്. സാമുദായിക നേതാക്കളും മത നേതാക്കളും ആ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും സാദിഖലി തങ്ങൾ ഓർമിപ്പിച്ചു.

Advertisements

പ്രതികരണശേഷി നഷ്ടപ്പെട്ട ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതുകൊണ്ടാണ് പലയിടത്തും പലതും പറയേണ്ടി വരുന്നത്. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളോട് ആത്മസംയമനം പുലർത്തുന്നതാണ് നല്ലത്. അല്ലാതെ വിദ്വേഷം പരത്താൻ ശ്രമിക്കുകയല്ലല്ലോ വേണ്ടത്. മൗനം വിദ്വാന് ഭൂഷണം എന്നുള്ളത് ഈ കാര്യത്തിൽ അർത്ഥവത്താണ്. സ്കുൾ സമയമാറ്റം സംബന്ധിച്ച് ആധികാരികമായി മറുപടി പറയേണ്ടത് സമസ്തയാണ്. അത് സമസ്ത ചെയ്തു. സമസ്തയ്ക്കൊപ്പം എംഎസ്എഫും മുസ്ലിം ലീഗുമൊക്കെ നിൽക്കാറുണ്ട്. ഈ കാര്യത്തിൽ ലീഗ് സമസ്തയോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles