പാലക്കാട് : മണ്ണാർക്കാട് സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസ് 25 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. 2013 നവം 20 ന് മണ്ണാർക്കാട് ആയിരുന്നു സഹോദരങ്ങൾ കൊല്ലപ്പെട്ടത്. എ പി സുന്നി വിഭാഗം പ്രവർത്തകർ ആയിരുന്ന ഹംസ, പള്ളത്ത് നൂറുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇത്രയധികം പേർ ഒന്നിച്ചു ശിക്ഷിക്കപ്പെടുന്നതും അപൂർവ്വമാണ്.
പാലക്കാട് അഡീഷണൽ ജില്ലാ കോടതി ഇന്ന് വിധി പറഞ്ഞത്. ശിക്ഷ സംബന്ധിച്ച വാദങ്ങൾ വെള്ളിയാഴ്ച പൂർത്തിയായിരുന്നു. സഹോദരങ്ങളും എ പി സുന്നി പ്രവർത്തകരുമായ പള്ളത്ത് നൂറുദ്ദീൻ, ഹംസ എന്നിവരെ വെട്ടിക്കൊന്ന കേസിൽ 25 പ്രതികളാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
2013 നവംബർ 21ന് ആയിരുന്നു ആക്രമണവും കൊലപാതകവും നടന്നത്. കേസിൽ ആകെ 27 പ്രതികളാണ് ഉള്ളത്. കാഞ്ഞിരപ്പുഴ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചേലോട്ടിൽ സിദ്ദീഖ് ആണ് ഒന്നാംപ്രതി. നാലാം പ്രതി ഹംസ വിചാരണ തുടങ്ങും മുമ്പ് മരിച്ചു. പ്രതികളിൽ ഒരാൾക്ക് കൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ, വിചാരണ ജുവൈനൽ കോടതിയിൽ തുടരുകയാണ്.