ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ റിപ്പോർട്ട്
കോട്ടയം: പാലക്കാട് മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈനിക സംഘത്തിന് നേതൃത്വം നൽകിയത് ഏറ്റുമാനൂർ സ്വദേശി. ഏറ്റുമാനൂർ സ്വദേശിയും 2018 ലെ പ്രളയ കാലത്ത് കേരളത്തിൽ എയർലിഫ്റ്റിംങിനു നേതൃത്വം നൽകുകയും ചെയ്ത ഏറ്റുമാനൂർ സ്വദേശി കേണൽ ഹേമന്ദ് രാജാണ് ബാബുവിനെ മലയിടുക്കിൽ നിന്നും പുറത്തെത്തിക്കുന്ന സൈനിക നടപടികൾക്ക് നേതൃത്വം നൽകിയത്. പത്തു മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള സംഘം ബാബുവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്.
2018 ൽ പ്രളയ സമയത്താണ് മലയാളികൾ ഏറ്റുമാനൂർ സ്വദേശിയായ ഹേമന്ദ് രാജിന്റെ പേര് ആദ്യം നന്ദിയോടെ സ്മരിക്കുന്നത്. കോട്ടയം തന്റെ അവധി പോലും വേണ്ടെന്നു വച്ച് സൈന്യത്തിനൊപ്പം മലയാളികൾക്കു വേണ്ടി ഹെലികോപ്റ്ററിൽ കേരളത്തിന്റെ ആകാശത്തിലേയ്ക്കു പറന്നിറങ്ങുകയായിരുന്നു അന്ന് ഹേമന്ദും സംഘവും. ഇതിനു പിന്നാലെ ഹേമന്ദിനെ തേടി രാഷ്ട്രപതിയുടെ പുരസ്‌കാരം അടക്കം ലഭിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റവും ഒടുവിൽ പാലക്കാട് നടന്ന രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയാണ് ഹേമന്ദ് വീണ്ടും വാർത്തകളിൽ നിറയുന്നത്. മലയിടുക്കിൽ കുടുങ്ങിപ്പോയ യുവാവിന്റെ ജീവൻ കൈവെള്ളയിലെന്ന പോലെ അതീവ സുരക്ഷിതമായി പുറത്തെത്തിച്ച് ഹേമന്ദിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘമായിരുന്നു. കേരളം മുഴുവൻ ആകാംഷയോടെ നോക്കിയിരുന്ന ദൗത്യത്തിന് നേതൃത്വം നൽകിയ തങ്ങളുടെ പ്രിയ പുത്രനെ ഓർത്ത് അഭിമാനംകൊുള്ളകയാണ് ഇപ്പോൾ ഏറ്റുമാനൂരുകാർ.
രണ്ടു ദിവസം മുൻപാണ് ബാബു സുഹൃത്തുക്കൾക്കൊപ്പം ബാബു മലമ്പുഴയിലെ മലകയറാനായി എത്തിയത്. പത്രം ഇടുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയ ബാബു സുഹൃത്തുക്കൾക്കൊപ്പം മലമടക്കിൽ കുടുങ്ങുകയായിരുന്നു. ബാബുവും സുഹൃത്തുക്കളും ചേർന്ന് ആയിരം അടി ഉയരുമുള്ള മലയിലേയ്ക്കു കയറുകയായിരുന്നു. ഇവിടേയ്ക്കു കയറുന്നതിനിടെ സുഹൃത്തുക്കൾ വിശ്രമിക്കുന്നതിനായി ഇരുന്നു. എന്നാൽ, സുഹൃത്തുക്കൾ നിന്ന സ്ഥലത്തു നിന്നും നൂറു മീറ്ററോളം ഉയരത്തിലാണ് ബാബു കയറിയത്. എന്നാൽ, ഇവിടെ നിന്നും തിരികെ ഇറങ്ങുന്നതിനിടെ ബാബുവിന് കാൽ വഴുതുകയായിരുന്നു. തെന്നി വീണ ബാബു കാൽ മുറിഞ്ഞതോടെ മലയിടുക്കിൽ കുടുങ്ങുകയായിരുന്നു.
ഇതിനു ശേഷം താൻ കുടുങ്ങിക്കിടക്കുന്ന ചിത്രം മൊബൈലിൽ പകർത്തിയ ശേഷം സുഹൃത്തുക്കൾക്കും പൊലീസിനു അയച്ചു നൽകി. ഇതോടെയാണ് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞത്. തുടർന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയത്. തുടർന്നു പൊലീസും ജില്ലാ ഭരണകൂടവും ചേർന്നു രക്ഷാപ്രവർത്തനത്തിനായി തയ്യാറെടുക്കുകയായിരുന്നു. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ബാബുവിനെ രക്ഷിക്കുന്നതിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു,. നാൽപ്പത് മണിക്കൂറിനു ശേഷമാണ് ബാബുവിനെ രക്ഷിച്ചത്. ലെഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ രക്ഷിച്ച് പുറത്ത് എത്തിച്ചത്.