പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങൾ : പിണറായിയെ വെട്ടിലാക്കാൻ അമിത് ഷാ എത്തുന്നു : സർവകക്ഷി സമാധാന യോഗത്തിൽ പങ്കെടുക്കാതെ ബി.ജെ.പി

കൊച്ചി : കേരളത്തില്‍ നടന്ന രണ്ടു ക്രൂര കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. യോഗത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഒരു വ്യക്തത നല്‍കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തയ്യാറായില്ല. അക്രമികളോട് എന്ത് ചര്‍ച്ച ചെയ്യാനാണെന്നാണ് സുരേന്ദ്രന്‍ ചോദിക്കുന്നത്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമോ എന്നത് കൂടിയാലോചനകള്‍ക്ക് ശേഷം അറിയിക്കാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Advertisements

സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമശനമാണ് ബിജെപി ഉന്നയിക്കുന്നത്. പൊലീസിന്റെ കൈയില്‍ വിലങ്ങിട്ട സ്ഥിതി വിശേഷമാണ് കേരളത്തിലിപ്പോഴുള്ളതെന്നും ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ആര്‍എസ് എസിനും ബിജെപിക്കുമെതിരെ ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ വെളിപ്പെടുത്തി. ഈ മാസം 29 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തും. കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. എസ്ഡിപിഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. മേലാമുറിയില്‍ കടയില്‍ കയറിയാണ് ആര്‍എസ്‌എസ് നേതാവിനെ ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയത്.

അതേസമയം നാളെ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പാലക്കാട് സര്‍വകക്ഷിയോഗം ചേരും. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷയിലാണ് പാലക്കാട് ജില്ല. ജില്ലയിലെ പല ഭാഗങ്ങളിലുള്ള അന്‍പതോളം എസ്ഡിപിഐ, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പൊലീന്റെ കരുതല്‍ തടങ്കലിലാണ്.

അതുപോലെ തന്നെ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെത്തിയ ബൈക്കിന്റെ ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ബൈക്കുകളിലായെത്തിയ ആറുപേരെക്കുറിച്ചുള്ള സൂചനയും പൊലീസ് ലഭിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ നിര്‍ണായക പ്രതിയെന്ന് സംശയിക്കുന്ന രമേശിനായി തിരച്ചില്‍ ഊര്‍ജിതം. പ്രതികളെത്തിയ രണ്ട് കാറുകളില്‍ ഒന്ന് വാടകയ്‌ക്കെടുത്തത് രമേശാണ്. സുബൈര്‍ വധക്കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

അതുപോലെ തന്നെ ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ രാഷ്രീയ വൈര്യമെന്ന് എഫ്‌ഐആര്‍. കണ്ടാലറിയാവുന്ന ആറ് പേരാണ് കൊലപാതകം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ വൈര്യം തീര്‍ക്കുന്നതിനായി ശ്രീനിവാസനെ അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രതികള്‍ ശ്രീനിവാസന്റെ കടയിലേക്ക് എത്തുകയായിരുന്നു. സുബൈറിന്റെ സുഹൃത്തുക്കളായ ആറ് പേരാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ നമ്ബറും എഫ്‌ഐആറില്‍ പ്രതിപാദിക്കുന്നില്ല.

അതേസമയം, ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവര്‍ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

നിലവില്‍ ബുധനാഴ്ച വൈകിട്ട് വരെ പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പാലക്കാട് ജില്ലാകളക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വൈകീട്ട് 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വ്വകക്ഷിയോഗം.

ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ എഡിജിപി വിജയ് സാഖറെ പങ്കെടുക്കുന്ന ഉന്നത തല യോഗം പാലക്കാട് പുരോഗമിക്കുകയാണ്. ഐജി, എസ്പി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ അന്വേഷണ പുരോഗതിയും ജില്ലയിലെ ക്രമസമാധാനവും ചര്‍ച്ച ചെയ്യും. അതേസമയം ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ശ്രീനിവാസന്റെ ശരീരത്തിലാകെ ആഴത്തിലുള്ള പത്തോളം മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.