പാലക്കാട് : പാലക്കാട് തെരുവിൽ നിയമം കയ്യിലെടുത്ത് ആർ. എസ്.എസും എസ്.ഡി.പി.ഐയും. ആർ. എസ്.എസ് ആക്രമണത്തിൽ എസ്.ഡി.പി.ഐ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിയും തുടങ്ങി. വിഷു ദിനത്തിൽ എസ്.ഡി.പി.ഐ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് ആർഎസ്എസ് നേതാവിന് വെട്ടേറ്റു. പാലക്കാട് ആർഎസ്എസ് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ ആണ് വെട്ടിയത്.
മേലാമുറിയിൽ വച്ചാണ് സംഭവം നടന്നത് . ശ്രീനിവാസനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ആർഎസ്എസ് നേതൃത്വത്തിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ ആർഎസ്എസ് നേതാവിന് നേരെ വധശ്രമം ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് കുത്തിയതോട് സ്വദേശി സുബൈറിനെ(47) അക്രമിസംഘം പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുംവഴി രണ്ടു കാറുകളിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.