പാലക്കാട്ട് പുരുഷന്മാർക്ക് ബൈക്കിന്റെ പിന്നിൽ യാത്രയ്ക്ക് വിലക്ക് ; വിലക്ക് തുടർ കൊലപാതക സാധ്യത മുന്നിൽക്കണ്ട് : കർശന നിയന്ത്രണവുമായി പൊലീസ്

പാലക്കാട് : തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പുരുഷന്മാരുടെ ബൈക്ക് യാത്രയ്ക്ക് കർശന നിയന്ത്രണം. ബൈക്കിന്റെ പിന്നിലെ സീറ്റിൽ ഇരുന്നുള്ള യാത്രയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ലെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. എസ്ഡിപിഐ, ആര്‍എസ്‌എസ് നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുള്ള സാധ്യത മുന്നില്‍ കണ്ട് നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കലക്ടര്‍ വ്യക്തമാക്കി.

Advertisements

ഏപ്രില്‍ 20വരെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യന്‍ ആമ്സ് ആക്‌ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്സിപ്ലോസീവ് ആക്‌ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുള്ളതല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യ സേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.