പാലക്കാട് നിന്ന്
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
പാലക്കാട്: പ്രണയത്തിൽ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തെ തുടർന്ന് പാലക്കാട് പതിനാറുകാരിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പാലക്കാട് കൊല്ലങ്കോട് ബാലസുബ്രഹ്മണ്യനാണ് പതിനാറുകാരിയെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തി തീ കൊളുത്തിയത്. 21 കാരനാണ് ബാലസുബ്രഹ്മണ്യൻ. ഞായറാഴ്ച രാവിലെ പത്തരയോടെ പാലക്കാട് കൊല്ലങ്കോടായിരുന്നു കേസിനാസ്പദമായ സംഭവം.
തന്റെ പിറന്നാളാണെന്ന് അറിയിച്ചാണ് പെൺകുട്ടിയെ ബാലസുബ്രഹ്മണ്യം വീട്ടിലേയ്ക്കു വിളിച്ചു വരുത്തിയത്. തുടർന്ന്, വീടിനുള്ളിൽ കയറ്റിയ ശേഷം തീ കൊളുത്തുകയായിരുന്നു. പെട്രോൾ ഒഴിച്ചാണ് തീ കൊളുത്തിയത്. തീ ആളിപ്പടരുകയും 80 ശതമാനത്തിലേറെ പൊള്ളലേൽക്കുകയും ചെയ്തതോടെ നാട്ടുകാർ ഓടിക്കൂടി രണ്ടു പേരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ടു പേരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട്ടെ ആശുപത്രിയിൽ രണ്ടു പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ബാലസുബ്രഹ്മണ്യൻ പതിനാറുകാരിയുമായി പ്രണയത്തിലായിരുന്നതായാണ് സംശയം ഉയരുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ബാലസുബ്രഹ്മണ്യൻ കുട്ടിയെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തിയത്. തുടർന്നാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. രണ്ടു പേരും അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.