പാലക്കാട് : പാലക്കാട് കൊലപാതകത്തിൽ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥ്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥ് പറഞ്ഞു.പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്. കേസില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ ഘട്ടത്തില്‍ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. പ്രതികള്‍ പിടിയിലാകുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയുമെന്നും വിശ്വനാഥ് വ്യക്തമാക്കി.