പാലക്കാട്: മദ്ധ്യവയസ്കനെ കഴുത്തുമുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം. ചന്തപ്പടി പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ വാടകയ്ക്കു താമസിക്കുന്ന മറിയയുടെ ഭർത്താവ് അബ്ദുല്ലയുടെ (60) മൃതദേഹമാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. അബ്ദുല്ല തമിഴ്നാട് വേലൂർ കാട്ട്പാഡി സ്വദേശിയാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് ക്വാർട്ടേഴ്സിന്റെ പുറത്തെ ഷെഡിൽ അബ്ദുല്ലയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തറുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും സമീപത്തു നിന്ന് കണ്ടെത്തി. രാവിലെ എട്ടിനും പന്ത്രണ്ട് മണിയ്ക്കും ഇടയിലായിരുന്നു സംഭവം നടന്നത് എന്നാണ് വിലയിരുത്തുന്നത്. ഈ സമയത്ത് വീട്ടിൽ അബ്ദുല്ല ഒറ്റയ്ക്കായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്വയം കഴുത്തറുത്ത് മരണപ്പട്ടതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.