പാലക്കാട് : എസ്ഡിപിഐ നേതാവിന്റെ കൊലപാതകം നടന്ന 24 മണിക്കൂറിൽ പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടികൊന്നു. ഉച്ചയോടെ ബൈക്കിലെത്തിയ അക്രമി സംഘം ആണ് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ വെട്ടേറ്റ് അദ്ദേഹം ഒരു മണിക്കൂറിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ എസ്ഡിപിഐ നേതാവിനെ പാലക്കാട് നഗരത്തിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി ഇരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം എന്നാണ് സംശയിക്കുന്നത്.
മേലാമുറിയിൽ വച്ചാണ് സംഭവം നടന്നത് . ശ്രീനിവാസനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ട കൃത്യം 24 മണിക്കൂർ തികയുന്ന സമയത്താണ് ശ്രീനിവാസനെയും അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി ഇരിക്കുന്നത്. മേലെമുറിയിലെ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലേക്ക് ബൈക്കിലെത്തിയ അക്രമിസംഘം കടയ്ക്കുള്ളിൽ കടന്നുകയറി ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആയി പൊലീസ് അതീവ ജാഗ്രത പുലർത്തുന്നത് എവിടെയാണ് ആർഎസ്എസ് നേതാവിനെ കടകളിൽ കയറി അക്രമി സംഘം വെട്ടി കൊലപ്പെടുത്തിയത്. അക്രമം നടക്കുന്ന സമയം ഇവിടെ ഉണ്ടായിരുന്നു ആളുകൾ അദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിനുശേഷം മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ആർഎസ്എസ് നേതൃത്വത്തിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ ആർഎസ്എസ് നേതാവിന് നേരെ കൊലപാതകം ഉണ്ടായിരിക്കുന്നത്.
ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് കുത്തിയതോട് സ്വദേശി സുബൈറിനെ(47) അക്രമിസംഘം പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുംവഴി രണ്ടു കാറുകളിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.