പാലക്കാട്: സംഘർഷത്തിനിടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 2നായിരുന്നു പഴമ്പാലക്കോട് അമ്പലത്തിനു സമീപമുണ്ടായ അടിപിടിയിൽ കുത്തേറ്റത്.
അരുണിനെ കുത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കൃഷ്ണദാസ്, സിപിഎം പ്രവർത്തകൻ മണികണ്ഠൻ എന്നിവരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ 4 പ്രതികൾ കീഴടങ്ങുകയും ചെയ്തു
ഒരാൾ ഒളിവിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്
നാളെ ആലത്തൂർ താലൂക്കിലും, പെരിങ്ങോട്ടു കുറുശ്ശി, കോട്ടായി പഞ്ചായത്തുകളിലും ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.