പാലക്കാട് സിപിഎം പ്രവർത്തകന്റെ കൊലപാതകം: കൊലപാതകത്തിനു പിന്നിൽ സ്വന്തം പാർട്ടിക്കാർ തന്നെയെന്നു ദൃക്‌സാക്ഷി; തർക്കം ദേശാഭിമാനിയെച്ചൊല്ലി; രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.ഐ.ആർ

പാലക്കാട്: പാലക്കാട് സി.പി.എം പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ദൃക്‌സാക്ഷിയുടെ വിവാദ വെളിപ്പെടുത്തൽ. ദൃക്‌സാക്ഷിയായ സുരേഷാണ് സി.പി.എമ്മിനെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തി രംഗത്ത് എത്തിയത്. കേസിലെ ദൃക്‌സാക്ഷിയും, കൊല്ലപ്പെട്ട ഷാജഹാന്റെ സുഹൃത്തുമാണ് സുരേഷ്. സുരേഷാണ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചത്. ഞായറാഴ്ച രാത്രിയാണ് പാലക്കാട് മരുത ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ ഒരു സംഘം അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Advertisements

ഷാജഹാനെ ആദ്യം വെട്ടിയത് ശബരി എന്ന ആളാണ് എന്നു സുരേഷ് പറയുന്നു. ഇയാൾ സിപിഎം പ്രവർത്തകനാണ്. കേസിൽ എട്ടു പ്രതികളാണ് ഉള്ളത്. ഇരുവരും സി.പി.എം പ്രവർത്തകരാണ് എന്നും സുരേഷ് മാധ്യമങ്ങളോട് ആരോപിച്ചു. ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായും സുരേഷ് പറയുന്നു. ഇതേ തുടർന്നാണ് അക്രമി സംഘം എത്തി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന ആരോപണമാണ് സുരേഷ് ഉയർത്്തുന്നത്. തടയാൻ മുന്നോട്ട് എത്തിയ തന്നെ അക്രമി സംഘം ആക്രമിക്കാൻ വന്നതായും, വാൾ വീശി ഭീഷണിപ്പെടുത്തിയതായും സുരേഷ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആറു പേരാണെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തേ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടവരും സംഘത്തിലുണ്ട്. കൊട്ടേക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമാണ്. ഇന്നലെ രാത്രി 9.15ഓടെയാണ് വീട്ടിലേക്ക് പോകുംവഴി കടയുടെ മുന്നിൽ വെച്ച് ഷാജഹാനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. എ പ്രഭാകരൻ എംഎൽഎ സംഭവസ്ഥലം സന്ദർശിച്ചു. ഇതിനിടെ, സി.പി.എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്.ഐ.ആർ പുറത്തു വന്നു. ബി.ജെ.പി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിലെന്നും ഷാജഹാന്റെ കാലിനും തലക്കും മാരകമായി വെട്ടേറ്റിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. എട്ട് പേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.

ഞായറാഴ്ച രാത്രി 9.30ഓടെയാണ് സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമായ കൊട്ടേക്കാട് കുന്നങ്കാട് വീട്ടിൽ ഷാജഹാനെ (40) വീടിന് മുന്നിൽ വെച്ച് രണ്ട് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. തലക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ചേർന്ന് ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

10 ദിവസം മുമ്പ് ആയുധങ്ങളുമായി അക്രമികൾ ഷാജഹാന്റെ വീട്ടിലെത്തിയിരുന്നുവെന്ന് സി.പി.എം ജില്ല നേതൃത്വം ആരോപിച്ചിരുന്നു. അക്രമി സംഘത്തിലുണ്ടായിരുന്നവർ നേരത്തെ സി.പി.എം പ്രവർത്തകരായിരുന്നെന്നും ഇപ്പോൾ ബി.ജെ.പിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുൻ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണൻ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles