പാലാ : സെന്റ് തോമസ് ഓട്ടോണോമസ് കോളജിൽ നാഷണൽ സർവീസ് സ്കീം – റെഡ് റിബ്ബൺ ക്ലബ് ന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണത്തിന്റെയും സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിന്റെയും ഭാഗമായി പത്തനംതിട്ട മുദ്ര സ്കൂൾ ഓഫ് ആർട്സ് കാക്കാരിശ്ശി നാടകം അവതരിപ്പിച്ചു.
സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ യുവാക്കളിലൂടെ എന്ന ആപ്തവാക്യവുമായി ‘ഐ ഇ സി യുവജാഗരൺ’ എന്നപേരിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ച് സംസ്ഥാന എൻ എസ് എസ് – ആർ ആർ സി നേതൃത്വം നടത്തുന്ന അഖില കേരള എച്ച് ഐ വി – എയ്ഡ്സ് ബോധവൽക്കരണ പര്യടനത്തിന്റെ ഭാഗമായാണ് പ്രസ്തുത ടീം സെന്റ് തോമസ് കോളേജിൽ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാക്കാരിശി നാടകത്തിലൂടെ എയ്ഡ്സിന്റെ വിവിധ തലങ്ങളെ കുറിച്ചും പകരുന്ന രീതികളെക്കുറിച്ചും സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ജീവിതത്തിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എൻ.എസ്.എസ്. വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബും അവതരിപ്പിച്ചു. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത പ്രസ്തുത പ്രോഗ്രാമിന് സംസ്ഥാന എൻ എസ് എസ് – ആർ ആർ സി നേതൃത്വത്തോടൊപ്പം പ്രോഗ്രാം ഓഫീസർമാരായ ഡോ. പ്രിൻസി ഫിലിപ്പ് ഡോ. ആന്റോ മാത്യു എന്നിവർ നേതൃത്വം നൽകി.