പാലാ : ളാലം നെല്ലിയാനിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാ ളാലം നെല്ലിയാനിയിൽ പുളിക്കൽ വീട്ടിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ഭൂതറാം പൂർത്തി (38) യെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഇയാളെ കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. 20 വർഷം മുമ്പ് കേരളത്തിൽ എത്തിയ ഇയാൾ പുളിക്കൽ വീട്ടിലെ ജോലിക്കാരനായി കഴിഞ്ഞു വരികയായിരുന്നു.പുളിക്കൽ വീട്ടിൽ രാഹുൽ പി ആറിന്റെ ജീവനക്കാരനായിരുന്നു മരിച്ച ഭൂതാറാം. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ വിവരം പാലാ പോലീസിൽ അറിയിച്ചു. പാലാ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെപി ടോംസണിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്തായി പാലാ പോലീസ് അറിയിച്ചു.