പാലാ : സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിന്റെ യാത്ര എത്താനിരിക്കെ പാലായിൽ റോഡരികിൽ സ്ഫോടക വസ്തു കണ്ടെത്തിയത് ആശങ്കകൾക്ക് ഇടയാക്കി. പാലാ നഗരസഭ ബസ് സ്റ്റാൻഡിൽ സമ്മേളനത്തിനായി പന്തൽ കെട്ടിയത് വിവാദമായി മാറിയിരുന്നു. ഇതിനിടയാണ് അപ്രതീക്ഷിതമായി സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
പാലാ കാർമ്മൽ ജംഗ്ഷനു സമീപത്താണ് റോഡരികിൽ സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് കോയിൽ ഓളം വെടിമരുന്ന് തിരി, 35 പായ്ക്കറ്റോളം പശ, 130 ഓളം കേപ്പ് എന്നിവയാണ് റോഡ് വക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഉച്ചകഴിഞ്ഞ് 3.30 ഓടെ റോഡ് ക്ലീൻ ചെയ്യുവാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് ഇവ സ്ഫോടക വസ്തു കണ്ടത്. പാലാ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നീ ഗോവിന്ദൻ മാഷിൻറെ ജനകീയ പ്രതിരോധ യാത്ര നാളെയാണ് പാലായിൽ എത്തുന്നത്. ഇതിനു മുന്നോടിയായി കർശന സുരക്ഷാ പരിശോധനകൾ നടക്കുന്നതിനിടയാണ് ഇപ്പോൾ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെ പാലായിലും പരിസരപ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. പാലാ ഡിവൈഎസ്പി ഏജെ തോമസ്, പാലാ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ.പി ടോംസൺ, എസ് ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പാലായിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.