പാലാ നഗരസഭ സ്റ്റേഡിയത്തില്‍ അന്തര്‍ദേശീയ വനിതാ കായിക താരത്തെ അപമാനിച്ച സംഭവം : രണ്ടു പേർ അറസ്റ്റിൽ

പാലാ : മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അന്തര്‍ദേശീയ വനിതാ കായിക താരത്തെ അസഭ്യം വിളിച്ച്‌ അപമാനിച്ച സംഭവത്തില്‍ സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗവും സുഹൃത്തും അറസ്റ്റില്‍. സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗം ചെത്തിമറ്റം കണ്ടത്തില്‍ സജീവ് (51), സുഹൃത്ത് ചെത്തിമറ്റം വേട്ടത്തോട്ടത്തില്‍ പ്രകാശ് (49) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഏഷ്യന്‍ ഗെയിംസ് ലോങ് ജമ്പ് മെഡല്‍ ജേതാവ് നീന പിന്റോ, ഭര്‍ത്താവും ദേശീയ ഹര്‍ഡില്‍സ് താരവുമായ പിഴക് അമ്പലത്തിങ്കല്‍ പിന്റോ മാത്യു എന്നിവരെ അപമാനിച്ച സംഭവത്തിലാണ് കോട്ടയത്ത് റെയില്‍വെ ടിടിമാരായ ഇരുവരും തിങ്കള്‍ വൈകിട്ട് 6.30ന് പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിശീലന ട്രാക്കില്‍ ക്രമവിരുദ്ധമായി സായാഹ്ന സവാരി നടത്തിയ പ്രതികളോട് ട്രാക്ക് ഒഴിവാക്കി തരണമെന്ന് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ നീനയോട് അസഭ്യവര്‍ഷം നടത്തി സ്ത്രീത്വത്തെ അപമാനിക്കും വിധം മോശമായി പെരുമാറുകയായിരുന്നു. സംഭവം അറിഞ്ഞ് സ്റ്റേഡിയത്തില്‍ എത്തിയ പൊലീസ് നീനയുടെ പരാതി പ്രകാരം കേസ് എടുത്തു. സ്ത്രീയോട് മോശമായി പെരുമാറിയ കുറ്റം ചുമത്തിയാണ് അറസ്റ്റെന്ന് പാലാ എസ്‌എച്ച്‌ഒ കെ പി തോംസണ്‍ അറിയിച്ചു.

Hot Topics

Related Articles