പാലാ : പൊലീസ് സബ്ബ് ഡിവിഷന് തല എസ് സി എസ് ടി നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തി. സബ്ബ് ഡിവിഷനിലെ ഏഴ് പോലിസ് സ്റ്റേഷന് പരിധികളിലെ എസ് സി എസ് ടി സമിതി അംഗങ്ങള്‍ ഉള്‍പ്പടെ 108 പേര് പ്രസ്തുത മീറ്റിങ്ങില്‍ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി .സാജു വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ജനമൈത്രി സി ആർ ഒ ബിനോയ് തോമസ് സ്വാഗതം ആശംസിച്ചു. കേരള ഹൈ കോടതി മുന്‍ ഗവ: പ്ലീഡര്‍ അഡ്വ: പ്രേം ശങ്കര്‍ നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തി. എസ് എച്ച് ഒ മാരും,പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.ഈരാറ്റുപേട്ട ജന സമിതി അംഗം അജിത്ത് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.
Advertisements