പാലക്കാട് ഉപതെരഞ്ഞെടുപ്പ് : കെ സുരേന്ദ്രൻ ട്രാക്ടർ ഓടിച്ച സംഭവത്തില്‍ ട്രാക്ടർ ഉടമയ്ക്ക് പിഴ

ഒറ്റപ്പാലം : പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ട്രാക്ടർ ഓടിച്ച സംഭവത്തില്‍ ട്രാക്ടർ ഉടമയ്ക്ക് പിഴയിട്ട് ട്രാഫിക്ക് എൻഫോഴ്സ്മെന്റ്. 5000 രൂപയാണ് പിഴ ചുമത്തിയത്.കെ സുരേന്ദ്രന് ട്രാക്ടർ ഓടിക്കാനുള്ള ലൈസൻസ് ഇല്ല എന്ന് പാലക്കാട് എസ്പി പറഞ്ഞു. സുരേന്ദ്രനെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് നിയമനടപടി തുടരുമെന്ന് പരാതിക്കാരൻ മുഹമ്മദ് ഫസല്‍ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനായി അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ റാലി നടത്തിയത്.

Advertisements

Hot Topics

Related Articles