പാലാ പൂവരണിയിൽ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; രണ്ട് പ്രതികൾ അറസ്റ്റിൽ

പാലാ : പൂവരണി അമ്പലം ഭാഗത്ത് കാഞ്ഞിരത്തുങ്കൽ വീട്ടിൽ ജോർജ്ജ് വർക്കി യെ കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പാലാ പോലിസ് അറസ്റ്റ് ചെയ്തു   മേലുകാവ് എരുമപ്രമറ്റം, പീടികപ്പറമ്പിൽ പി.എസ് മാത്യു മകൻ  ജസ്റ്റിൻ P മാത്യു, (34),  നടുവിലേ പുരയ്ക്കൽ വീട്ടിൽ സാം ജോസഫ് മകൻ ജോസഫ് സച്ചിൻ സാം (36)  എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. സംഭവത്തിനു ശേഷം പ്രതികള്‍ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി  കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

Advertisements

തുടർന്ന് പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കുകയും തുടര്‍ന്ന് ഇരുവരെയും പിടികുടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നും, പിടിയിലായ പ്രതികള്‍ക്ക് മറ്റെന്തെങ്കിലും കേസുകളുമായി ബന്ധമുണ്ടോ  എന്നും പരിശോധിച്ച് വരികയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു . പാലാ ഡി വൈ എസ് പി ഗിരീഷ്‌ പി സാരഥി, സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ .കെ.പി. തോംസണ്‍, ബിജു കെ.ആര്‍,  എസ്സ്.ഐമാരായ  അഭിലാഷ്, അജിത്‌ സി.പി.ഓ.മാരായ ബൈജു,രഞ്ജിത്,ജോഷി, അജയന്‍  എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles