പാലസ്തീന്റെ രാഷ്ട്രീയ ചരിത്രം എന്ന വിഷയത്തിൽ എസ്.യു.സി ഐ ( കമ്മ്യൂണിസ്റ്റ്) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയസ്കര, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ ആൾ ഇന്ത്യ ആൻറി ഇംപീരിയലിസ്റ്റ് ഫോറം സംസ്ഥാന സെക്രട്ടറി ജ്യോതി കൃഷ്ണൻ പ്രഭാഷണംനടത്തി.
പലസ്തീൻ ജനതയുടെമേൽ, ഇസ്രയേൽ നടത്തുന്നത് അധിനിവേശ യുദ്ധമാണെന്നും വംശഹത്യയാണ് ലക്ഷ്യമെന്നും ജ്യോതി കൃഷ്ണൻ അഭിപ്രായപ്പെട്ടു.
യുദ്ധം സാമ്രാജ്യത്യ ശക്തികളുടെ താൽപര്യമാണ്, ജനങ്ങളുടെ താൽപര്യത്തിന് എതിരാണ്. ആശുപത്രികളിലും സ്കൂളുകളിലുംവരെ ബോംബിട്ട് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരാലംബരായ ജനങ്ങളെ കൂട്ടക്കശാപ്പ് ചെയ്യുകയാണ്. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങൾ യുദ്ധത്തിനെതിരെ അണിനിരക്കണമെന്നും പുരോഗമന സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ യുദ്ധവിരുദ്ധ പ്രസ്ഥാനം കെട്ടിപ്പെടുക്കണമെന്നും ജ്യോതി കൃഷ്ണൻ അഭിപ്രായപ്പെട്ടു.
പി.എൻ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. എ.ജി.അജയകുമാർ, ഇ.വി.പ്രകാശ്, എൻ.കെ.ബിജു, വി.പി.കൊച്ചുമോൻ, എം.കെ.ഷഹസാദ് എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാർത്ത നൽകുന്നത്
എ. ജി അജയകുമാർ
9447758042
ഫോട്ടോ: പലസ്തീന്റെ രാഷ്ട്രീയ ചരിത്രം എന്ന വിഷയത്തിൽ എസ്.യു.സി.ഐ. ( കമ്മ്യൂണിസ്റ്റ്) കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ ആൾ ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ് ഫോറം സംസ്ഥാന സെക്രട്ടറി ജ്യോതി കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തുന്നു.