പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാമെന്ന് കാനഡ; സെപ്റ്റംബറിൽ പ്രഖ്യാപനം നടത്തിയേക്കും

കാനഡ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡയും. സെപ്തംബറിൽ ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തും. എന്നാൽ ഹമാസിന്‍റെ പിന്തുണയില്ലാതെ അടുത്ത വർഷം നടക്കാൻ പോകുന്ന പലസ്തീനിയൻ അതോറിറ്റി തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിച്ചായിരിക്കും പ്രഖ്യാപനമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ഇതോടെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ജി 7 രാജ്യമായി കാനഡ. നേരത്തെ ഫ്രാൻസും പിന്നാലെ ബ്രിട്ടണും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു.

Advertisements

Hot Topics

Related Articles