തൃശൂർ: പാലിയേക്കര ടോള്‍ പ്ളാസയില്‍ ടോള്‍ പിരിവ് നാല് ആഴ്‌ചത്തേയ്ക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്.ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്റെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഷാജി കോടകണ്ടത്ത് എന്നയാള്‍ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

അടിപ്പാതകളുടെയും സർവീസ് റോഡുകളുടെയും നിർമാണം പൂർത്തിയാക്കാതെയാണ് ടോള്‍ പിരിക്കുന്നതെന്നും മേഖലയില്‍ വലിയ ഗതാഗതക്കുരുക്കാണ് നേരിടുന്നതെന്നുമാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. അതിനാല്‍ ടോള്‍ പിരിവ് തടയണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂന്നാഴ്‌ചത്തെ സമയം വേണമെന്നാണ് ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോള്‍ പിരിവ് തടഞ്ഞത് സാധാരണക്കാരന്‍റെ വിജയം എന്നാണ് ഹര്‍ജിക്കാരന്‍ ഷാജി കോടങ്കണ്ടത്തില്‍ പ്രതികരിച്ചത്. ഹൈകോടതി ഉത്തരവില്‍ സന്തോഷം ഉണ്ട്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ കരാർ കമ്ബനി കോടതിയെ പോലും വെല്ലുവിളിക്കുകയായിരുന്നു. ഒരു മാസത്തേക്ക് എങ്കിലും നിർത്തിവെക്കാൻ ആയതില്‍ സന്തോഷം ഉണ്ടെന്നും ഷാജി കോടങ്കണ്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.