പാലാ: ഇടനാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് വീടിനു സമീപത്തെ ആഴമുള്ള കുളത്തിൽ മുങ്ങി മരിച്ചത്. പാലാ ഇടനാട് സ്‌കൂൾ ഭാഗം കിഴക്കേക്കരയിൽ അജിത്തിന്റെ മകൻ അശ്വിൻ കെ.അജിത്ത് ( അക്കു -14)ആണ് മരിച്ചത്. ഇടനാട് എൻ.എസ്.എസ്് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ.
ശനിയാഴ്ച ഉച്ചയോടെയായിയിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് അശ്വിൻ വീടിനു സമീപത്തെ കാമേറ്റ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ കുളിക്കുന്നതിനായി ഇറങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് കുട്ടി കുളത്തിൽ കുളിക്കുന്നതിനായി ഇറങ്ങിയത്. മൂന്നര മീറ്ററിലധികം ആഴമുള്ള കുളത്തിൽ നിറയെ വെള്ളമുണ്ടായിരുന്നു. കുളത്തിന്റെ ആഴം മനസിലാക്കാതെയാണ് കുട്ടികൾ കുളിക്കുന്നതിനായി ഇറങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ കൈകാലുകൾ കുഴഞ്ഞു പോയ അശ്വിൻ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്നു പാലാ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നിർദേശാനുസരണം പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, അഗ്നിരക്ഷാ സേനാ സംഘത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറയിൽ. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും. സംസ്‌കാരം പിന്നീട്.