പാലാ മുത്തോലിയിൽ കഞ്ചാവ് വിൽപ്പന : രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു

പാലാ : മുത്തോലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിലായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു.
കേരള സർക്കാരിന്റെ “ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’ മിഷന്റെ ഭാഗമായി പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിൽ പാലാ എക്സൈസ് റെയിഞ്ച് ടീം നടത്തിയ വ്യതിസ്ത റെയ് ഡുകളിലാണ് രണ്ട് പേർ പിടിയിലായത്.

Advertisements

മുത്തോലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട വെസ്റ്റ് ബംഗാൾ കൽക്കൊത്ത സ്വദേശികളായ ദിലീപ് (21), ദിവ്യേന്തു (38) എന്നിവർ അറസ്റ്റിലായി. ചെറിയ പാക്കറ്റുകളിലായി വില്പനയ്ക്ക് സൂക്ഷിച്ചു വച്ചിരുന്ന കഞ്ചാവ് ഇവരിൽ നിന്നും പിടികൂടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശ്, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവൻന്റീവ് ഓഫീസർ രാജേഷ് ജോസഫ്, മനു ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ജയദേവൻ, രഞ്ജു രവി, വനിത സിവിൽ എക്സൈസ് ഓഫീസർ സുജാത സി ബി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles