പഞ്ചറായ വാഹനത്തിൻറെ ടയർ മാറ്റുന്നതിനിടെ അപകടം : തടി ലോറിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

പാലാ : പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ തടി ലോറി വന്നിടിച്ചു മൂന്ന് പേർക്ക് പരിക്ക്. പരുക്കേറ്റ പൊൻകുന്നം സ്വദേശികളായ
സതീശ് (52) അജിത്ത് ( 34), ജനീഷ് (41) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ പഴയിടം ഭാഗത്തു വച്ചായിരുന്നു അപകടം . റാന്നിയിൽ നിന്നും പൊൻകുന്നത്തിന് വന്ന സംഘത്തിലെ അംഗങ്ങൾക്കാണ് പരുക്കേറ്റത്.

Advertisements

Hot Topics

Related Articles