പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം: പ്രതികൾ പിടിയിൽ 

പാലക്കാട്: മണ്ണാർക്കാട് എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. മണ്ണാർക്കാട് എക്സൈസ് സിഐ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മണ്ണാർക്കാട് സ്വദേശികളായ ബാലൻ , സന്തോഷ് , ടോമി, ബാസ്റ്റിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements

റോഡരികിൽ ഓട്ടോറിക്ഷയിലിരുന്ന് മദ്യപിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിനാണ് ഒരു സംഘം യുവാക്കൾ ചേർന്ന് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്. ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനും, ജോലി തടസ്സപ്പെടുത്തിയതിനുമാണ് പ്രതികൾക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles