പാലക്കാട് നാല് വയസുകാരനെ കിണറ്റിൽ എറിഞ്ഞു : അമ്മ കുട്ടിയെ കിണറ്റിൽ എറിഞ്ഞത് തമിഴ്നാട് സ്വദേശിയുമായുള്ള ബന്ധത്തെ തുടർന്ന് ; പ്രതിയായ മാതാവ് അറസ്റ്റിൽ

പാലക്കാട്: നാല് വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അമ്മ അറസ്റ്റില്‍. വാളയാർ മംഗലത്താൻചള്ള പാമ്ബാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്.ശ്വേതയുടെ നാല് വയസുള്ള മകനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കിണറ്റില്‍ ‌വീണത്. കരച്ചില്‍‌ കേട്ടെത്തിയ പ്രദേശവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാട്ടുകാരോട് അമ്മയാണ് തള്ളിയിട്ടതെന്ന് കുട്ടി പറയുകയായിരുന്നു. ഇതോടെ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.

Advertisements

എന്നാല്‍ യുവതി കുറ്റം സമ്മതിച്ചില്ല. താനല്ല തള്ളിയിട്ടതെന്നാണ് ശ്വേത പറയുന്നത്. എന്നാല്‍ നാട്ടകാരും പോലീസും ഇക്കാര്യം വിശ്വസിച്ചിട്ടില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.15 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് കുട്ടിയെ അമ്മ തള്ളിയിട്ടത്. എന്നാല്‍ മോട്ടർ പൈപ്പില്‍ തൂങ്ങിക്കിടന്നു കുട്ടിയെ ഓടിക്കൂടിയ അയല്‍വാസികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. സംഭവം നടന്ന വീട്ടില്‍ ശ്വേതയും ഈ നാല് വയസുകാരനും മാത്രമാണ് താമസിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതി തമിഴ്നാട് സ്വദേശിയുമായി ബന്ധത്തിലായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തില്‍ യുവതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരികയുള്ളുവെന്നും പോലീസ് പറഞ്ഞു. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും തുടരന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.

വധശ്രമത്തിനും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനു ശേഷം മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയാണ്.

Hot Topics

Related Articles