പാലക്കാട് ജില്ലയിലെ പ്രഥമ ആഡംബര ഹോട്ടല്‍ ഡിസ്ട്രിക്റ്റ് 9 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം ആരംഭിക്കും

പാലക്കാട്: പ്രമുഖ വ്യവസായ ഗ്രൂപ്പായ ഇന്‍ഡല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് ജില്ലയിലെ ആദ്യ ആഡംബര ഹോട്ടലായ ഡിസ്ട്രിക്റ്റ് 9 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം ആരംഭിക്കും. സേലം-കൊച്ചി ദേശീയപാതയില്‍ കഞ്ചിക്കോടാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

Advertisements

ഡിസംബര്‍ 31-ന് ‘മിഡ്നൈറ്റ്@9’ എന്ന പുതുവത്സരാഘോഷ പരിപാടിയോടെയാണ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുക. കേരളത്തിലെ മുന്‍നിര മ്യൂസിക്കല്‍ ബാന്‍ഡുകളില്‍ ഒന്നായ മസാല കോഫിയുടെ സംഗീത പരിപാടിയോടൊപ്പം ലൈവ് ഡിജെയും മറ്റ് വിനോദ പരിപാടികളും അന്നേ ദിവസം സംഘടിപ്പിക്കുന്നുണ്ടെന്ന് ഹോട്ടല്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനമായ ഇന്‍ഡല്‍ മണി, ടൊയോട്ട, വോള്‍വോ, ഹോണ്ട, ഫോര്‍ഡ്, യമഹ, സുസുക്കി തുടങ്ങി മുന്‍നിര ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഡീലര്‍ഷിപ്പ് ശൃംഖലയായ ഇന്‍ഡല്‍ ഓട്ടോമോട്ടിവ്സ്, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ സ്ഥാപനമായ എം സ്റ്റാര്‍ സാറ്റലൈറ്റ്, പ്രമുഖ ഡിജിറ്റല്‍ ഇന്‍ഷ്വറന്‍സ് ബ്രോക്കിങ് സ്ഥാപനമായ ട്രാന്‍സ് ഇന്ത്യ ഇന്‍ഷൂറന്‍സ് തുടങ്ങി വിവിധ കമേഷ്യല്‍ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ ഉള്‍പ്പൈടെ ഇന്‍ഡല്‍ കോര്‍പ്പിന്റെ കീഴിലുണ്ട്.  

പഞ്ചനക്ഷത്ര ഹോട്ടലിന് കേന്ദ്ര ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം നിര്‍മിച്ചിരിക്കുന്ന ഹോട്ടലിന് പഞ്ചനക്ഷത്ര പദവി ലഭിക്കുന്നതോടെ പാലക്കാട് ജില്ലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലാകും ഡിസ്ട്രിക്റ്റ് 9 എന്ന് ഹോട്ടല്‍ ഡിസ്ട്രിക്റ്റ് 9 എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ അറിയിച്ചു. 40 മുറികള്‍, മള്‍ട്ടി ക്യുസീന്‍ റസ്റ്റൊറന്റ്, 400-ഉം 150-ഉം വീതം സീറ്റുകളുള്ള രണ്ട് ബാങ്കിറ്റ് ഹാളുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം, മള്‍ട്ടി ജിമ്മും റൂഫ് ടോപ്പ് പൂളും ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്. ക്ലാസിഫിക്കേഷന്‍ ലഭിക്കുന്നതോടെ പൂള്‍സൈഡ് റസ്റ്ററന്റ്, റൂഫ് ടോപ്പ് ഗ്രില്‍ ഉള്‍പ്പെടെ കൂടുതല്‍ ഫുഡ് ആന്‍ഡ് ബെവറേജ് ഔട്ട്ലെറ്റുകള്‍ തുറക്കുമെന്നും ഉമേഷ് മോഹനന്‍ പറഞ്ഞു. 

പാലക്കാട് ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ ഡാമിന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിലേക്ക് കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വെറും 50 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ഐഐടി പാലക്കാട്, കഞ്ചിക്കോട് വ്യവസായ പാര്‍ക്ക് എന്നിവയുടെ സമീപമാണ് ഹോട്ടല്‍ ഡിസ്ട്രിക്റ്റ് 9. ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പാലക്കാട്ടെ പ്രധാന ആകര്‍ഷണകേന്ദ്രമായിരിക്കും ഹോട്ടല്‍ ഡിസ്ട്രിക്റ്റ് 9 എന്നും ഉമേഷ് മോഹനന്‍ പറഞ്ഞു. ഇതിന് പുറമേ 200 പേര്‍ക്ക് പ്രത്യക്ഷമായും മറ്റൊരു 200 പേര്‍ക്ക് പരോക്ഷമായും ഹോട്ടല്‍ തൊഴില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസ്ട്രിക്ട് 9 ഹോട്ടല്‍ ചെയര്‍മാന്‍ മോഹനന്‍ ഗോപാലകൃഷ്ണന്‍, അനീഷ് മോഹനന്‍ എന്നിവരും പങ്കെടുത്തു.

ബുക്കിങ്ങിനായി 9995901234 എന്ന നമ്പറിൽ ബന്ധപ്പെടാം 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.