പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന ഒറ്റയാൻ പി ടി സെവനെ (പാലക്കാട് ടസ്കർ 7) പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. പുലർച്ചെ നാലിന് ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള ആർ ആർ ടി സംഘം ആനയെ തെരഞ്ഞ് വനത്തിലേക്ക് പുറപ്പെട്ടു. ആനയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു.
Advertisements
സുരേന്ദ്രൻ, ഭരത്, വിക്രം എന്നീ കുങ്കിയാനകളും സംഘത്തിനൊപ്പമുണ്ട്. 75 അംഗ വനപാലകരാണ് ധോണിയിലെ ദൗത്യത്തിനായുള്ളത്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി ടി സെവനെ കണ്ടെത്തിയാൽ മയക്കു വെടിവച്ച് പിടികൂടും. കൂടിന്റെ ബലപരിശോധന ഇന്നലെ പൂർത്തിയാക്കിയിരുന്നു.