പാലക്കാട് വനം വകുപ്പിന്റെ വാഹനം തകർത്ത് ഒറ്റയാൻ; നാട്ടിലിറങ്ങിയ കൊമ്പൻ വിളയാടി നടന്നത് ജനവാസ മേഖലയിൽ; വീഡിയോ കാണാം

പാലക്കാട്: പാലക്കാട് വനം വകുപ്പിന്റെ വാഹനം തകർത്ത് നാട്ടിലിറങ്ങിയ കൊമ്പൻ. അട്ടപ്പാടിയിൽ ജനവാസ മേഖലയിലെത്തിയ കൊമ്പനാണ് വനം വകുപ്പിന്റെ വാഹനം തകർത്തത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു ആനയുടെ ആക്രമണം. പാലക്കാട് അ്ട്ടപ്പാടി ഷോളയൂർ വട്ടലക്കിയിലാണ് കൊമ്പൻ എത്തിയത്. ആന ഇറങ്ങിയതോടെ ഭീതിയിലായ നാട്ടുകാർ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു.

Advertisements

ഇതേ തുടർന്നു സ്ഥലത്ത് എത്തിയ വനം വകുപ്പ് അധികൃതർ ആനയെ കാട്ടിലേയ്ക്കു മടക്കി അയക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വനം വകുപ്പിന്റെ ആർ.ആർ.ടി വാഹനമാണ് ആന തകർത്തത്. വാഹനത്തിന്റെ മുൻ ഭാഗം ആന കുത്തിത്തകർത്തു. തുടർന്നു ഒരു മണിക്കൂറിലേറെ സമയം പ്രദേശത്ത് നടന്ന കൊമ്പൻ കാര്യമായ നാശനഷ്ടമുണ്ടാക്കാതെ മടങ്ങുകയായിരുന്നു.

Hot Topics

Related Articles