പാലാ: വാഹനാപകടത്തില്‍ പരിക്കു പറ്റിയ രാമപുരം സ്വദേശി അജിഷ് രാജുവിന് നഷ്ടപരിഹാരവും പലിശയും ഉള്‍പ്പെടെ 20 ലക്ഷം രൂപ നല്കാൻ പാലാ മോട്ടോർ ആക്സിഡന്റ് ക്ലയിം ട്രിബ്യൂണല്‍ ജഡ്ജി കെ.പി.പ്രദീപ് ഉത്തരവ് പുറപ്പെടുവിച്ചു. 2019ല്‍ രാമപുരത്ത് ബൈക്കപകടത്തിലാണ് അജീഷിനു തലയ്ക്കു പരിക്കേറ്റത്. നഷ്ടപരിഹാരത്തുക ഓറിയന്റല്‍ ഇൻഷ്വറൻസ് കമ്ബനി ഹർജിക്കാരനു നല്‍കണം. ഹർജിക്കാർക്കു വേണ്ടി അഡ്വക്കേറ്റുമാരായ ബിജു ഇളംതുരുത്തിയില്‍, ബിസിമോൻ എന്നിവർ ഹാജരായി.
Advertisements