കൊല്ലാട് : പള്ളം ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തിലെ പദ്ധതിയിൽ ഉൾപെടുത്തി കൊല്ലാട് ഡിവിഷനിൽ സ്ട്രീറ്റ് ലൈൻ വലിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോണിന്റെ വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. പനച്ചിക്കാട് പഞ്ചായത്തിലെ 1, 2, 3, 6 പുതുപ്പള്ളി പഞ്ചായത്തിന്റെ 16 ആം വാർഡ് എന്നീ വാർഡുകൾക്ക് ആണ് പണം അനുവദിച്ചത്. ഈ പദ്ധതിയുടെ ഉദ്ഘാടനം നവംബർ 14 തിങ്കളാഴ്ച നാല് മണിയ്ക്ക് 4 പുന്നക്കൽ ലൈബ്രറി ഹാളിൽ നടക്കും. പദ്ധതി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിക്കും.
Advertisements