പള്ളം ബ്ലോക്ക് പഞ്ചായത്തിനു പരിധിയിലെ സ്‌കൂളുകളിൽ വേസ്റ്റ് ബിന്നുകൾ നൽകി

കെല്ലാട് : പളളം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപെടുത്തി ബ്ലോക്കിന്റെ കീഴിലുളള അഞ്ച് പഞ്ചായത്തിന്റെ ( പനച്ചിക്കാട്, പുതുപളളി, കുറിച്ചി ,വിജയപുരം, അയർക്കുന്നം ) എന്നീ പഞ്ചായത്തിന്റെ കീഴിൽ വരുന്ന എല്ലാ സ്‌കൂളിനും വേസ്റ്റ് ബിന്നും പെൺകുട്ടികൾക്ക് സാനിട്ടറി പാഡുംകളും നൽകി. ഡിവിഷൻ തല ഉദ്ഘാടനം കൊല്ലാട് സെന്റ് ആൻഡൂസ് എൽ പി സ്‌കൂളിൽ വെച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊഫസർ ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പികെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ കൈതയിൽ, പഞ്ചായത്തംഗം സുനിൽ ചാക്കോ. പളളി സെക്രട്ടറി ഷാജി വർഗ്ഗീസ്, പളളി ടെസ്റ്റ്‌ററി സികെ രാജു,
സ്‌കുൾ ടീച്ചർ റീന, പിറ്റിഎ പ്രസിഡന്റ് രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles