പുതുപ്പള്ളി : ക്ഷീരവികസന വകുപ്പ് -പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെയും പള്ളം ബ്ലോക്കിലെ വിവിധ ക്ഷീരസംഘങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ 2023 ജനുവരി 07ആം തിയതി ശനിയാഴ്ച എറികാട് ക്ഷീരവസായ സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ പള്ളം ബ്ലോക്ക് ക്ഷീരസംഘമം പുതുപ്പള്ളി സെന്റ് ജോർജ് വിഎച്ച്എസ്എസ് മൈതാനത്ത് കന്നുകാലി പ്രദർശനത്തോടെ ആരംഭിച്ചു.
പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് അധ്യക്ഷനായി. കന്നുകാലി പ്രദർശന മത്സരം പള്ളം ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ എം ചാണ്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പുതുപ്പള്ളി പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ക്ഷീര കർഷക സെമിനാറിൽ കോട്ടയം റീജിയണൽ ഡയറി ലാബ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീജ രാധാകൃഷ്ണൻ മോഡറേറ്ററായും കോട്ടയം ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ്, കോട്ടയം ക്വാളിറ്റി കൺട്രോൾ ഓഫീസർ ജാക്വലിൻ ഡൊമിനിക് എന്നിവർ ക്ലാസുകൾ നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടക്കുകയുണ്ടായി. പ്രസ്തുത സമ്മേളനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കോട്ടയം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശാരദ സി ആർ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ ബ്ലോക്കിലെ ഏറ്റവും കൂടുതൽ പാലളന്ന ക്ഷീരകർഷകരെ ആദരിക്കുകയുണ്ടായി,കന്നുകാലി പ്രദർശനത്തിന്റെ സമ്മാനദാനവും ജനപ്രതിനിധികൾ നിർവഹിച്ചു.
സീന ബിജു അയർകുന്നം പഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി കെ വൈശാഖ്, റെജി എം ഫിലിപ്പോസ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രജനി മോൾ കെ, ഷീലമ്മ ജോസഫ്, റൈച്ചൽ റെയ്ച്ചൽ കുര്യൻ, ധനുജാ സുരേന്ദ്രൻ, സിബി ജോൺ, ദീപാ ജീസസ്, സുജാത ബിജു, പുതുപ്പള്ളി പഞ്ചായത്ത് മെമ്പർമാരായ ഡോ. ശാന്തമ്മ ഫിലിപ്പോസ്, ശാന്തമ്മ തോമസ്,വർഗീസ് ചാക്കോ, വത്സമ്മ മാണി, പ്രിയാകുമാരി പി. കെ, ഗീതമ്മ, സി എസ് സുധൻ, സൂസൻ ചാണ്ടി, ധന്യ എൻ. കെ ക്ഷീരകർഷക ക്ഷേമനിധി ബോർഡ് മെമ്പർ സോണി ഈറ്റക്കൻ, ഇ ആർ സി എം പി യു മെമ്പർ ജോണി ജോസഫ്, സാം കെ വർക്കി,കെ.റ്റി അനിൽകുമാർ, രാജീവ് വടശ്ശേരി എന്നിവർ ആശംസകൾ അറിയിച്ചു.പള്ളം ക്ഷീര വികസന ഓഫീസർ മാർട്ടിൻ സനൽകുമാർ കൃതജ്ഞത രേഖപ്പെടുത്തി.