പള്ളാത്തുരുത്തി പാലത്തിന്‍റെ അറ്റകുറ്റപണി : ഇന്ന് ഗതാഗത നിയന്ത്രണം

കോട്ടയം : ആലപ്പുഴ-ചങ്ങനാശേരി റോഡിന്‍റെ പുനരുദ്ധാരണ പ്രവൃത്തിയില്‍ ഉള്‍പ്പെട്ട പള്ളാത്തുരുത്തി പാലത്തിന്‍റെ 2829, 1910 എ സ്പാനുകളുടെ എന്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി നാളെ മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ രാത്രി ഏഴു മുതല്‍ പിറ്റേന്ന് രാവിലെ ഏഴു വരെ ഈ ഭാഗത്ത് ഗതാഗതം നിരോധിക്കും.മേല്‍പ്പറഞ്ഞ സമയങ്ങളില്‍ ഈ ഭാഗത്തുകൂടെ കടന്നുപോകേണ്ട എല്ലാ വാഹനങ്ങളും (എമര്‍ജന്‍സി വാഹനങ്ങള്‍ ഉള്‍പ്പെടെ) ചങ്ങനാശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പൂപ്പള്ളി, ചമ്ബക്കുളം എസ്‌എന്‍ കവല വഴി ആലപ്പുഴയ്ക്കും ആലപ്പുഴ വഴിവരുന്ന വാഹനങ്ങള്‍ എസ്‌എന്‍ കവല, ചമ്ബക്കുളം വഴി പൂപ്പള്ളിക്കോ അമ്ബലപ്പുഴ-തിരുവല്ല റോഡ് വഴിയോ പോകേണ്ടതാണെന്നും നിര്‍മാണ കരാറുകാര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.