പള്ളിക്കത്തോട് : ജയശ്രീ ക്ലബ്, ജയൻ ചിത്രകല അക്കാദമി എന്നിവയുടെ നേതൃത്വത്തിൽ ചലച്ചിത്ര താരം ജയന്റെ 83- ആം ജന്മദിനാചരണവും സൗഹൃദ കൂട്ടായ്മയും നടത്തി. അക്കാദമി ഡയറക്ടർ ബി.രാജൻ വരച്ച ജയൻ ചിത്രങ്ങളുടെ പെയിന്റിംഗുകളും ജയനെ കുറിച്ചുള്ള അപൂർവ്വ കലക്ഷനുകളും കൗതുകമായി. ക്ലബ് പ്രസിഡന്റ് ആർ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ പ്രസന്നൻ ആനിക്കാട്, ക്ലബ് സെക്രട്ടറി അനീഷ് ആനിക്കാട്, ജി.രാജേഷ്, സുനിൽ മാത്യു, വി.എം. ജോസഫ് , ബിജു വർഗീസ്, പി.ജെ. ഏബ്രഹാം, ബെന്നി പുളിക്കൽ, കെ.ഡി.ജോസ് , സാജു മറ്റത്തിൽ, ജോസ് കുന്നത്തുമാക്കിൽ , ഹേമ .ആർ . നായർ , ദി യ രാജൻ എന്നിവർ പ്രസംഗിച്ചു.
Advertisements