പള്ളിക്കത്തോട് പഞ്ചായത്തിൽ മാലിന്യ പ്രശ്‌നം അതിരൂക്ഷം; ഭരണസമിതിയ്‌ക്കെതിരെ പ്രതിഷേധവുമായി സി.പി.എം

പള്ളിക്കത്തോട് : മാലിന്യ കൂമ്പാരമായി പള്ളിക്കത്തോട്ടിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് .പഞ്ചായത്തിന്റെ 7ാം വാർഡിൽ ഇളമ്പള്ളി മാർക്കറ്റിലുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ വരാന്തയിലും മുറ്റത്തും പരിസരത്തുമാണ് ദുർഗ്ഗന്ധം വമിക്കുന്ന അവസ്ഥയിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടി കിടക്കുന്നത്. പള്ളിക്കത്തോട് പഞ്ചായത്തിലെ ഹരിത കർമ്മസേനാ പ്രവർത്തകൾ വീടുകളിൽ നിന്നും 50 രൂപാ ഈടാക്കിക്കൊണ്ട് ശേഖരിക്കുന്ന മാലിന്യങ്ങൾ ആണ് യഥാസമയം തരം തിരിച്ച് നീക്കം ചെയ്യാത്തതിനാൽ നാടിന് ശല്യമായി തീരുന്നത്.

Advertisements

പൊതു ജനങ്ങൾക്ക് വലിയ തരത്തിലുള്ള ബുദ്ധിമുട്ടാണ് ഇതു മൂലം ഉണ്ടാക്കുന്നത്. ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ തുടക്കത്തിൽ 6,7 വാർഡുകളിലെ മാലിന്യങ്ങൾ ശേഖരിച്ച് തരം തിരിക്കുന്നതിനു വേണ്ടിയാണ് ഹരിത കർമ്മസേനയ്ക്ക് ഷോപ്പിംഗ് കോപ്ലക്‌സിൽ ഒരു മുറി പഞ്ചായത്ത് അനുവദിച്ചത്, എന്നാൽ ഇപ്പോൾ 13 വാർഡുകളിലെയും മാലിന്യങ്ങൾ ഇവിടേക്കാണ് എത്തിക്കുന്നത്, യഥാസമയം അവ തരം തിരിച്ച് മാറ്റാത്തതു കൊണ്ട് ഇന്ന് ഈ മാർക്കറ്റ് ഒരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ ഷോപ്പിംഗ് കോംപ്ലക്‌സിൽ തന്നെ ഒരു പലചരക്ക് കടയും, ഒരു ഹോട്ടലും പ്രവർത്തിക്കുന്നുണ്ട്, ഈ ബിൽഡിംഗിന്റെ 10 മീറ്റർ അകലത്തിൽ തന്നെ ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നു. കൂടാതെ ധാരാളം പൊതുജനങ്ങൾ, ആണ്, കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഈ മാർക്കറ്റിൽ വിവിധ ആവശ്യങ്ങൾക്കായി വന്നു പോകുന്നത്. ഇത്തരത്തിൽ പൊതുജനങ്ങൾക്ക് വലിയ രീതീയിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ വരെ ഉണ്ടാകുന്ന സാഹചര്യം ആണ് ഈ മാലിന്യ കൂമ്പാരം മൂലം ഉണ്ടാകുന്നത്.

ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 36 പേർ ഒപ്പിട്ട ഒരു പരാതി ഇളമ്പള്ളി പൗരാവലിയുടെ നേത്യത്വത്തിൽ പഞ്ചായത്ത് അധികൃതർക്ക് രേഖാമൂലം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കുറച്ച് ചാക്കു കെട്ടുകൾ മാറ്റിയെങ്കിലും, മാറ്റിയതിന്റെ നാലിരട്ടി വീണ്ടും കൊണ്ടുവന്നിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. വിഷയത്തിന് അടിയന്തിര പരിഹാരം ഉണ്ടാകണം എന്നതാണ് നാട്ടുകാരുടെ ആവിശ്യം.എത്രയും വേഗം മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സിപിഎം.

Hot Topics

Related Articles