പള്ളിക്കത്തോട് കാക്കത്തോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേയ്ക്കു മറിഞ്ഞു; ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുടുംബം നിസാര പരിക്കുകളോടെ രക്ഷപെട്ടു

പാമ്പാടി: പള്ളിക്കത്തോട് കാക്കത്തോട്ടിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ തോട്ടിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുടുംബത്തിന് നിസാര പരിക്കേറ്റു. കാക്കാത്തോട്ടിലെ വളവിൽ വച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേയ്ക്കു മറിയുകയായിരുന്നു.

Advertisements

കാക്കത്തോട്ടിലെ വളവിൽ അപകടങ്ങൾ തുടർക്കഥയാവുകയാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു. അടുത്തിടെയായി നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. മതിയായ നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഇവിടെ തോട്ടിൽ എപ്പോഴും അപകടങ്ങൾ പതിവാണ്. തോടിന് കൈവരി ഇല്ലാത്തതിനാൽ നിയന്ത്രണം നഷ്ടമായ വാഹനങ്ങൾ തോട്ടിലേയ്ക്ക് മറിയുന്നത് പതിവായിരിക്കുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരു ചക്ര വാഹനങ്ങളും നിരവധി തവണയാണ് ഇവിടെ അപകടത്തിൽ പെട്ടിട്ടുള്ളത്. വളിവിലെ മണലിൽ തെന്നി വാഹനങ്ങൾ നിരവധി തവണയായി അപകടത്തിൽ പെട്ടിട്ടും വിഷയത്തിന് പരിഹാരം കാണുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. വിഷയത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകുവാനുള്ള ഒരുക്കത്തിലാണ് പ്രദേശ വാസികൾ

Hot Topics

Related Articles