കോട്ടയം : പള്ളം ബ്ലോക്ക് പഞ്ചായത്തിൻ്റെ ബഹുവത്സര പദ്ധതിയായ കേര സമൃദ്ധി പദ്ധതി കൊല്ലാടു ഡിവിഷനിൽ പള്ളം ബ്ലോക്ക് പഞ്ചായത്തു പ്രസിഡൻ്റ് പ്രൊഫ. റ്റോമിച്ചൻ ജോസഫ് ഡിവിഷൻ മെംബർ ശ്രീ സിബി ജോൺ ചേർന്നു തൊഴിലുറപ്പു ജോലിക്കാർക്കു കൈമാറി ഉൽഘാടനം ചെയ്തു
ക്കുറ്റിയാടിയിൽ നിന്നും ശേഖരിച്ച് ബ്ളോക്ക് പഞ്ചായത്ത് പരിസരത്ത് കിളിപ്പിച്ചു ഒരു വർഷം പ്രായമായ തെങ്ങിൻ തൈകൾ ആണു വിതരണം ചെയ്തത് തൊഴിലുറപ്പു തൊഴിലാളികൾ മാത്രമാണ് ഗുണഭോക്താക്കൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊഴിലുറപ്പു തൊഴിലാളികൾ തന്നെ വളർത്തിയ തൈകൾ അവരുടെ വീടുകളിൽ തൊഴിലുറപ്പു തൊഴിലിൻ്റെ അടിസ്ഥാനത്തിൽ വീടുകളിൽ കുഴിച്ചുവെച്ചു പരിപാലിക്കുന്നതാണു് പദ്ധതി
ഈ രിതിയിൽ 7000. തൊഴിൽ ദിനങ്ങൾ പള്ളംബ്ളോക്കിൻ്റെ 5പഞ്ചായത്തുകളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു
ബ്ളോക്ക് വൈസ് പ്രസിഡൻ്റ് ശ്രീമതി രചനി അനിൽ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഡിവിഷൻ മെംബർ ശ്രീ സിബി ജോൺ മുഖ്യ പ്രഭാഷണം നടത്തി വാർഡു് മെംബർശ്രീമതി മിനി ഇട്ടിക്കരഞ്ഞു് സ്വാഗതം ആശംസിച്ചു വാർഡുമെംബർ അനിൽ കുമാർ മഞ്ചു രാജേഷ് ജയന്തിമഠം എന്നിവർ ആശംസകൾ അർപ്പിച്ചു.