പള്ളം ബ്ലോക്ക്‌ പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി

വടവാതൂർ : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പള്ളം ബ്ലോക്ക്‌ പഞ്ചായത്തിൽ വൃക്ഷ തൈ നട്ടും, പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിയും പരിസ്ഥിതി ദിനാഘോഷം നടത്തി.
ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രജനി അനിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പരിസ്ഥിതി ദിന പ്രതിജ്ഞ പ്രസിഡന്റ്‌ പ്രൊഫ്‌ ടോമിച്ചൻ ജോസഫ് ചൊല്ലി കൊടുത്തു . തുടർന്ന് വൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ജോൺ ചടങ്ങിന് സ്വാഗതം പറഞ്ഞു. സാബു പുതുപ്പറമ്പിൽ, ഷീലമ്മ ജോസഫ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിക്ക് സമാപന ചടങ്ങിൽ മഹേഷ്‌ (ജോയിന്റ് ബി ഡി ഓ, പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ ) നന്ദി അറിയിച്ചു.

Advertisements

Hot Topics

Related Articles