പുതുപ്പള്ളി : പള്ളം ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് ആരോഗ്യ മേള സംഘടിപ്പിച്ചു. പുതുപ്പള്ളി ജോർജ്ജിയൻ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ബ്ലോക്ക് ആരോഗ്യമേള തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്കിൽ നടപ്പാക്കുന്ന ഏക ആരോഗ്യം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിച്ചു.
ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എം. ചാണ്ടി അധ്യക്ഷനായി. ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് ഇ.കെ. ഗോപാലൻ പദ്ധതി വിശദീകരിച്ചു.പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പൊന്നമ്മ ചന്ദ്രൻ, വി റ്റി. സോമൻകുട്ടി, ആനി മാമ്മൻ, സുജാത സുശീലൻ, സീന ബിജു നാരായണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിബു ജോൺ, പി. കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ധനുജ സുരേന്ദ്രൻ, സാബു പുതുപ്പറമ്പിൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ. അനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അലോപ്പതി, ഹോമിയോ, ഭാരതീയ ചികിൽസാ വിഭാഗം മെഡിക്കൽ ക്യാമ്പ്, യോഗ പരിശീലനം, നേത്രസംരക്ഷണം, ദന്തസംരക്ഷണം, മാനസികാരോഗ്യ പദ്ധതി, കൗൺസലിംഗ്, രക്തസമ്മർദ്ദ പരിശോധന, പ്രമേഹ നിർണയം, ഡയറ്റീഷ്യന്റെ സേവനം എന്നീ സൗജന്യസേവനങ്ങൾ ലഭ്യമാക്കി. ആരോഗ്യമേളയിൽ 21 സ്റ്റാളുകൾ ഒരുക്കിയിരുന്നു. പകർച്ചവ്യാധി നിയന്ത്രണം, മലമ്പനി, കുഷ്ഠം, ക്ഷയരോഗ വിഭാഗം, ഒആർഎസ് കോർണർ, എലിപ്പനി പ്രതിരോധത്തിന് ഡോക്സി കോർണർ, പ്രാണിജന്യ രോഗപ്രതിരോധം, സാന്ത്വന പരിചരണവിഭാഗം, ഇ- ഹെൽത്ത്, ഇ-സഞ്ജീവനി ടെലി മെഡിസിൽ, കുടുംബ ക്ഷേമ വിഭാഗം എന്നിവയുടെ സ്റ്റാളുകൾ ശ്രദ്ധേയമായി.