പള്ളം :പള്ളം, ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിൽ ശുദ്ധി 2024 എന്ന പേരിൽ ഒരു വികസ പദ്ധതി നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ ധനസമ്പാദനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് നൽകിയ സമ്മാനകൂപ്പൺ ലീഫ് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന കുട്ടിക്ക് ഒരു സൈക്കിൾ ആയിരുന്നു സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. 5-ാം ക്ലാസ്സുകാരിയായ ജൂവൽ മറിയം ജോജിക്കാണ് സമ്മാനം ലഭിച്ചത്. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനും സീരിയൽ നടനും മിമിക്രി താരവുമായ ശ്രീ.സജി പൊന്നൻ കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്തു.പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കൊച്ചു കുട്ടി തനിക്ക് ലഭിച്ച സമ്മാനം സ്കൂളിലെ സൈക്കിൾ പരിശീലന പദ്ധതിയായ “പെൺമണി ” ക്ക് സംഭാവനയായി തിരിച്ചു സമ്മാനിച്ചു. നന്മയുടെ നറു വെളിച്ചം കുഞ്ഞുങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു എന്ന സത്യം ജൂവൽ മറിയം ജോജിയിലൂടെ കാലം തെളിയിച്ചു തന്നു. നാടിൻ്റെയും സ്കൂളിൻ്റെയും കുടുംബത്തിൻ്റെയും അഭിമാനമായ ജൂവലിനെ ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടി, പി.ടി.എ പ്രസിഡൻ്റ് നിബു ഏബ്രഹാം, സീരിയൽ – മിമിക്രി താരം സജി പൊന്നൻ എന്നിവർ അഭിനന്ദിച്ചു.