പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റിയൂഷൻ ഗേൾസ് ഹൈസ്‌കൂളിൽ വായനവാരം സമാപനവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

പള്ളം: ബുക്കാനൻ ഇൻസ്റ്റിറ്റിയൂഷൻ ഗേൾസ് ഹൈസ്‌കൂളിൽ വായനവാരം സമാപനവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ബിഗ് ബോസ് സീസൺ 3 ഫെയിം ഡോ.അഡോണി.ടി.ജോൺ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ലോക്കൽ മാനേജർ റവ.ചെറിയാൻ തോമസ്, പി.ടി.എ പ്രസിഡന്റ് രവീന്ദ്രകുമാർ, ഹെഡ്മിസ്ട്രസ്സ് ബീന മേരി ഇട്ടി എന്നിവർ സന്നിഹിതരായിരുന്നു. സെന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് അപ്ലൈഡ് സയൻസസ് പ്രിൻസിപ്പൽ
ഡോ. മാത്യു ജേക്കബ് കോളേജ് വിദ്യാർത്ഥികൾ ശേഖരിച്ച നൂറ് പുസ്തകങ്ങൾ സംഭാവന ചെയ്തു.കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles